സംസ്ഥാനത്ത് കെ റെയിൽ കല്ലിടൽ നിർത്തി. പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് കല്ലിടലിന് കരാർ ഏറ്റെടുത്ത ഏജൻസി പറഞ്ഞു.

പ്രതിഷേധക്കാർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേട് പാടുകൾ വരുത്തുകയും വനിതകളടക്കമുള്ള ജീവനക്കാരെ കൈയേറ്റം ചെയുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ സർവേ തുടരാൻ ബുദ്ധിമുട്ടാണെന്നും ഏജൻസി വ്യക്തമാക്കി.

പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി അറിയിച്ചതിനെ തുടർന്ന്
എറണാകുളം ജില്ലയില്‍ സില്‍വര്‍ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു. ഇക്കാര്യം കെ റയിൽ അധികൃതരെ അറിയിച്ചു.

എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തീകരിക്കാനുള്ളൂ. വടക്കൻ കേരളത്തിലും ഇന്ന് സർവ്വേ നടപടികളില്ല. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തീരുന്നത് വരെ സർവ്വേ നീട്ടി വയ്ക്കാനും ആലോചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *