അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലെ AFSPA 6 മാസത്തേക്ക് നീട്ടി. വാറന്റില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാനും തെരച്ചിൽ നടത്താനും വിവിധ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും സുരക്ഷാ സേനയെ അധികാരപ്പെടുത്തുന്ന നിയമമാണ് AFSPA.
ഇരു സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില അവലോകനം ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത് .

അരുണാചൽ പ്രദേശിലെ ചംഗ്‌ലാങ്, തിരാപ്പ്, ലോംഗ്‌ഡിംഗ് ജില്ലകളും അസം അതിർത്തിയോട് ചേർന്നുള്ള നംസായ് ജില്ലയിലെ നംസായ്, മഹാദേവപൂർ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളെയും സെപ്തംബർ 30-ന് ‘പ്രശ്നബാധിത പ്രദേശമായി’ പ്രഖ്യാപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *