ബീഹാറിലെ സഹർശാ ജില്ലയിലെ സ്വകാര്യ സ്കൂളിൽ ഹോം വർക്ക് ചെയ്യാത്തതിന് ഏഴ് വയസ്സുകാരനെ തല്ലി കൊന്നതായി പരാതി. ഏഴു വയസ്സുള്ള ആദിത്യ യാദവിനെയാണ് സ്കൂളിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോം വർക്ക് ചെയ്യാത്ത കുറ്റത്തിന് സ്കൂൾ ഉടമ ആദിത്യയെ മർദിച്ചതായും അതാണ് മരണത്തിന് കാരണമായതെന്നും സഹപാഠികൾ പറഞ്ഞു.
ഹോം വർക്ക് ചെയ്യാത്തതിനാൽ ഏഴു വയസ്സുകാരനെ തല്ലിക്കൊന്നതായി ആരോപണം. ബീഹാറിലെ സഹർശാ ജില്ലയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ ഏഴുവയസുള്ള ആദിത്യ യാദവിനെയാണ് സ്കൂളിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോം വർക്ക് ചെയ്യാത്ത കാരണത്തിന് സ്കൂൾ ഉടമ മർദ്ദിച്ചതായും അതാണ് മരണകാരണമെന്നും സഹപാഠികൾ പറയുന്നു.
രണ്ട് ദിവസം മുൻപ് ഹോം വർക്ക് ചെയ്യാത്തതിനാൽ സ്കൂൾ ഉടമ സുജിത് കുമാർ കുട്ടിയെ മരത്തിന്റെ വടികൊണ്ട് മർദിച്ചിരുന്നു. എന്നാൽ പിറ്റേ ദിവസം സുഹൃത്തുക്കളും സീനിയർ വിദ്യാർത്ഥികളും കാണുന്നത് ആദിത്യ കട്ടിലിൽ മരിച്ച് കിടക്കുന്നതായിട്ടാണ്.
പരമാവധി പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും എത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു.
കുട്ടി ഹോസ്റ്റലിൽ വെച്ച് തന്നെ മരണപ്പെട്ടിരുന്നുവെന്നും എന്നാൽ കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളൊന്നും ശരീരത്തിലുണ്ടായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം പറയാനാകൂ എന്നും ഡോക്ടർ ദിനേഷ് കുമാർ പറഞ്ഞു.
രണ്ടുദിവസം മുമ്പ് പാഠഭാഗങ്ങൾ മറന്നുപോയതിന് ആദിത്യക്ക് മർദ്ദനമേറ്റിരുന്നു. ശരീരം വീർത്ത നിലയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഹോളിയുടെ അവധിക്ക് വന്നതിന് പിന്നാലെ മാർച്ച് 14നാണ് കുട്ടി സ്കൂളിലേക്ക് തിരിച്ചത്. മകൻ ആശുപത്രിയിലാണെന്ന് വിവരം കിട്ടിയാണ് ആശുപത്രിയിലേക്കെത്തിയത്. എന്നാൽ മകനെ മരിച്ച നിലയിലാണ് കണ്ടെതെന്ന് കുട്ടിയുടെ പിതാവ് പ്രകാശ്പ യാദവ് പറഞ്ഞു.
അതേ സമയം, കുട്ടിയെ മർദിച്ചുവെന്ന ആരോപണം സ്കൂൾ ഉടമ സുജിത് കുമാർ നിഷേധിച്ചു. നിലവിൽ ഇയാൾ ഒളിവിലാണെന്നാണ് വിവരം. കുട്ടിയുടെ മരണത്തിൽ സ്കൂളിനെതിരെ പിതാവ് പരാതി നൽകി. അന്വേഷൻം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
