ഇന്നസെന്‍റിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

0

കൊച്ചി: മുൻ എംപിയും ചലച്ചിത്ര താരവുമായ ഇന്നസെന്‍റിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വിപിഎസ് ലേക് ഷോർ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് മുൻ എംപിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് അറിയിച്ചത്. നിലവിൽ ECMO സപ്പോർട്ടിലാണ് ഇന്നസെന്‍റ് കഴിയുന്നത്.

അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്‍റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here