കോഴിക്കോട് കയർ ഫാക്ടറിയിൽ തീ പിടുത്തം

0

താമരശേരി കൂടത്തായി ചുണ്ടകുന്നില്‍ ചകിരി ഫാക്ടറിക്ക് തീപിടിച്ചു. രാവിലെ 11.45ഓടെയാണ് തീപിടിത്തമുണ്ടായത്. മുക്കത്തുനിന്നും നരിക്കുനിയില്‍നിന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥരെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി.

അരയേക്കറോളം സ്ഥലത്ത് സൂക്ഷിച്ച ചകിരിയാണ് കത്തിയത്. കൂടത്തായി സ്വദേശി ഡോ. അനീസ് എന്നയാളുടേതാണ് എന്നയാളുടേതാണ് ഫാക്ടറി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here