മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റിലെ പല്ലവപുരത്ത് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബെഡ് ഷീറ്റിന് തീപിടിച്ച് നാല് കുട്ടികള്‍ മരിച്ചു. സഹോദരങ്ങളായ സരിക (10), നിഹാരിക (8), സംസ്‌കര്‍ (6), കാലു (4) എന്നിവരാണ് ദാരുണമായി പൊള്ളലേറ്റ് മരിച്ചത്. ജോണി-ബബിത ദമ്പതികളുടെ മക്കളാണ് മരിച്ചത്. കുട്ടികളുടെ മാതാവ് ബബിതക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 60 ശതമാനത്തോളം പൊള്ളലേറ്റ ഇവര്‍ ന്യൂഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ ജോണിക്ക് പരിക്കുകളോടെ രക്ഷപ്പെട്ടു.

പല്ലവപുരം ജനതാ കോളനിയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബെഡ് ഷീറ്റിന് തീപിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *