മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പ ഇറങ്ങി. കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ റോഡില്‍ ആന നിലയുറപ്പിച്ചതോടെ ഗതാഗത തടസ്സമുണ്ടായി. റാപ്പിഡ് ആക്ഷന്‍ ടീം സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു.

ലോക്കാട് ടോള്‍ പോസ്റ്റിന് സമീപം രാവിലെ 6.45 ഓടെ നിലയുറപ്പിച്ച ആന വാഹനങ്ങള്‍ കടന്നുപോകാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസിന് സമീപത്തെത്തിയ പടയപ്പ ബസിനുള്ളിലേക്ക് തുമ്പികൈയിട്ട് പരതിയെങ്കിലും പിന്‍വാങ്ങി. ചിന്നക്കനാലില്‍ നിന്നുമെത്തിയ ആര്‍ആര്‍ടി സംഘം ആനയെ ചൊക്കനാട് ഭാഗത്തേക്ക് തുരത്തി.

Leave a Reply

Your email address will not be published. Required fields are marked *