മടവൂർ : ജൽജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ചതിലൂടെ താറുമാറായ റോഡുകൾ ഉടൻ സഞ്ചാരയോഗ്യ മാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പരനിലം പ്രാദേശിക സമര സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.മടവൂർ പഞ്ചായത്ത് ജൽജീവൻ ഓഫീസ്, പഞ്ചായത്ത്‌ സെക്രെട്ടറി, പ്രസിഡന്റ്‌,14,16വാർഡ് മെമ്പർമാർ,സ്ഥലം എം. എൽ. എ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി സമർപ്പിച്ചതിന് ശേഷവും പ്രശ്ന പരിഹാരം ഉണ്ടാവാതിരുന്നതാണ് ധർണ്ണയിലേക്ക് നയിച്ചത്. പൊളിച്ച റോഡുകളിൽ പലതും അറ്റകുറ്റപ്പണി നടത്താതെ മറ്റു റോഡുകളിൽ പുതുതായി പൈപ്പ് സ്ഥാപിക്കാനുള്ള ശ്രമമാണ് പഞ്ചായത്ത് ഭരണ സമിതി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് അനുവദിക്കുകയില്ലെന്നും തകർന്ന റോഡുകളായ പൂവത്തും പുറായി -കരയത്തിങ്ങൽ റോഡ്, പരനിലം -എതിരൻമല റോഡ്, നെല്ല്യാച്ചാലിൽ -പരനിലം റോഡ് എന്നിവയുടെ അറ്റകുറ്റപ്പണികൾ അടിയന്തിര സ്വഭാവത്തിൽ നടത്തണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു.മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. രാധാമണി ധർണ്ണ ഉദ്ഘാടനം ചെയ്തു. സുജിത്ത് പരനിലത്ത്, മനോജ്‌. സി, ജയപ്രകാശൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു. മുഹമ്മദ്‌ പരനിലം അധ്യക്ഷത വഹിച്ചു. സജികുമാർ സ്വാഗതവും സി. പി. ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *