ചെറുതോണിയിൽ മരുമകളുടെ സ്വർണാഭരണങ്ങൾ മോഷിടിച്ച് പണയപ്പെടുത്തിയ കേസിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ് (53) ആണ് അറസ്റ്റിലായത്. ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയും (49) അറസ്റ്റിലായി. ആഭിചാരക്രിയ നടത്താൻ വേണ്ടിയാണോ ഇവർ സ്വർണം മോഷ്ടിച്ചതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. മരുമകൾ സന്ധ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും ബിൻസി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചതിനാൽ നടപടികൾ വൈകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവിൽ പോയി. മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ വണ്ടിപ്പെരിയാറിലെത്തിയപ്പോൾ തങ്കമണി എസ്എച്ച്ഒ എം.പി.എബിയുടെ നേതൃത്വത്തിലാണു പിടികൂടിയത് .

Leave a Reply

Your email address will not be published. Required fields are marked *