കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി അധ്യക്ഷന്‍ മല്ലാര്‍ജുന്‍ ഖാര്‍ഗെ കോഴിക്കോട് എത്തി. കോഴിക്കോട്ടെ കടപ്പുറത്തെ മഹാറാലിയിൽ പങ്കെഎടുത്തു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് മഹാറാലി നടന്നത്.

സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികളുടെ തുടക്കമാണിത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ അടങ്ങിയ ഗ്യാരണ്ടി കാര്‍ഡും റാലിയില്‍ അവതരിപ്പിച്ചു. യുഡിഎഫിന്റെ സംസ്ഥാനതല പ്രചാരണത്തിനു തയാറാക്കിയ ബസും ഫ്‌ലാഗ് ഓഫ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *