തിരുവില്വമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ മന്ത്രി കെ രാധാ കൃഷ്ണൻ ഇടപ്പെട്ടു . സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

ഇന്നലെ രാത്രി 10 മണിക്കാണ് അപകടം നടന്നത്. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിൻറെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. തിരുവില്വാമല പുനർജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിയാണ് മരിച്ച ആദിത്യശ്രീ.ഉഗ്ര ശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിച്ച് മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റാണ് മരണം.

പൊട്ടിത്തെറിച്ച് മൊബൈൽഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡി. കോളജിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *