ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ പോലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്. സൗമ്യയുടെ ഭർത്താവ് സന്തോഷ്‌, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെ കഞ്ഞിക്കുഴി പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് .ആശുപത്രിയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവമെന്നാണ് ആരോപണം. ചേലച്ചോട് സിഎസ്ഐ ആശുപത്രിയിലെ ഡോക്ടർ അനൂപിനാണ് മർദ്ദനമേറ്റത്. അതേസമയം, ഡോക്ടർ അപമര്യാദയായി പെരുമാറിയെന്നും ഇത് ചോദ്യംചെയ്യുക മാത്രമാണ് ചെയ്തതെന്നും സൗമ്യയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. കുട്ടിയുടെ ചികിത്സയ്ക്കായാണ് ആശുപത്രിയിൽ എത്തിയത്. ഇവിടെവെച്ച് ഡോ. അനൂപ് അപമര്യാദയായി പെരുമാറിയെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *