തിരുവനന്തപുരത്തെ മതവിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് ജാമ്യം ലഭിച്ചിരുന്നു.

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനാണ് കേസ്. ഇതില്‍ പി.സി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു.

തുടര്‍ന്ന് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഇപ്പോള്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ ഫോര്‍ട്ട് എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *