ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം പുരോഗമിക്കുമ്പോള്‍, മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും വോട്ട് ചെയ്തു. ഡല്‍ഹിയിലെ നിര്‍മന്‍ ഭവനിലായിരുന്നു സോണിയക്കും രാഹുലിനും വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം അമ്മയും മകനും ചേര്‍ന്ന് പോളിങ് ബൂത്തിന് പുറത്ത്‌നിന്ന് സെല്‍ഫിയെടുക്കുകയും ചെയ്തു. ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തി.

ആറു സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ആറാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ താരപരിവേഷമുള്ള സ്ഥാനാര്‍ഥി കനയ്യ കുമാര്‍ അടക്കം 889 പേരാണ് മത്സരരംഗത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *