കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിപട്ടികയിൽ ഉള്ള എസ് എഫ്ഐ നേതാവ് അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കി. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. ഇന്ന് രാവിലെ മന്ത്രിയുടെ ഓഫീസ് കെ.ആർ.അവിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഏറെ നാളായി ഓഫീസിൽ ഹാജരാകുന്നില്ലെന്നും അതിനാൽ ഒഴിവാക്കണമെന്നുമാണ് കത്തിൽ കാരണമായി പറയുന്നത്. ഇതിന് പിന്നാലെയാണ് നടപടി. എസ് എഫ് ഐ വയനാട് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റാണ് അവിഷിത്ത്.

ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അവിഷിത്ത് കെ ആറും കേസില്‍ പ്രതിയാണ്. നിലവില്‍ അവിഷിത്ത് പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ ആക്രമണം നടന്നതിന് ശേഷം സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കൊപ്പം വൈകിയാണ് അവിഷിത്ത് സംഭവ സ്ഥലത്തെത്തിയതെന്നാണ് സിപിഐഎം നേതാക്കള്‍ വിശദീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *