തൃശ്ശൂര്‍ ചേറ്റുവയില്‍ പാല്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന വിദേശ മദ്യംപിടികൂടി.മാഹിയില്‍ നിന്ന് കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. ഓണക്കാലത്ത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി ചില്ലറവില്‍പ്പന നടത്താന്‍ എത്തിച്ച മദ്യമാണ് പോലീസ് പിടികൂടിയത്.കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് (24), കല്ലുവാതുക്കല്‍ സജി (59) എന്നിവര്‍ ആണ് പിടിയിലായത്. വിവിധ ബ്രാന്‍ുകളിലുള്ള 3,600 ലിറ്റര്‍ അനധികൃത വിദേശമദ്യം, വാഹനം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.വിഘ്നേശ്വര മില്‍ക്ക് വാന്‍ എന്ന വണ്ടിയിലാണ് വിവിധ ബ്രാന്‍ഡുകളുടെ 3600 ലിറ്റര്‍ വിദേശ മദ്യം കടത്തിയിരുന്നത്.ഓണക്കാല വില്‍പനയ്ക്കായി മാഹിയില്‍ നിന്ന് മദ്യം കടത്തുകയായിരുന്നെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *