സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സരിത എസ് നായരോട് ഹൈക്കോടതി.രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.സ്വപ്നയുടെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെട്ടുള്ള സ്വപ്നയുടെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.രഹസ്യമൊഴിയിൽ തന്നെക്കുറിച്ചു ചില പരാമർശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി പകർപ്പിനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സരിത നേരത്തെ സമീപിച്ചിരുന്നു. എന്നാൽ ഇതു തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *