കൊച്ചി : മൂവാറ്റുപുഴ വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫാ. ജോസഫ് കുഴികണ്ണിയില്‍ (65) ആണ് മരിച്ചത്. പള്ളിയുടെ പാചകപുരയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ജോലിക്ക് എത്തിയ ജീവനക്കാരാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏറെനാളായി വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഫാദര്‍ ജോസഫിനെ അലട്ടിയിരുന്നു. ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *