സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിച്ച കേസിൽ പാറശ്ശാല സ്വദേശി എബിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിൽ കോട്ടയം കുഞ്ഞച്ചൻ എന്ന പേരിലാണ് പാറശാല സ്വദേശി എബിൻ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നത്. സിപിഎം നേതാക്കളുടെ ഭാര്യമാരെ ആക്ഷേപിച്ചതിന്റെ പേരിൽ അറസ്റ്റിലായ എബിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യ വ്യവസ്ഥ പ്രകാരം സൈബർ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് വീണ്ടും അറസ്റ്റ് ചെയ്തത്.ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവും എംപിയുമായ എഎ റഹിമിന്റെ ഭാര്യ അമൃത, അന്തരിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർക്കെതിരെയായിരുന്നു എബിൻ താൻ കൈകാര്യം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക് ഐഡി വഴി അശ്ലീല പോസ്റ്റുകൾ പങ്കുവച്ചത്. പിന്നീട് അമൃതയും ഹർഷയും ഇവർക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതികരണവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് വി കെ സനോജ് മുന്നോട്ടുവയ്ക്കുന്നത്. എബിന്റെ പോസ്റ്റിനടിയിൽ കമന്റുകൾ ചെയ്ത് പിന്തുണച്ചവരിൽ കോൺഗ്രസിന്റെ നേതാക്കന്മാർ ഉൾപ്പെടെയുണ്ടെന്നും ഈ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
