കൊച്ചി: വീണ്ടും സ്വര്‍ണവില കുതിക്കുന്നു. സ്വര്‍ണവില ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7060 രൂപയും, പവന് 480 രൂപ വര്‍ധിച്ച് 56,480 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5840 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി.
അന്താരാഷ്ട്ര സ്വര്‍ണവില 2660 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്. പശ്ചിമേഷ്യയില്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്നാണ് വില ക്രമാതീതമായി വര്‍ധിക്കുന്നത്. യുദ്ധ ആശങ്കകള്‍ വര്‍ധിക്കുമ്പോള്‍ സ്വര്‍ണത്തില്‍ വന്‍ നിക്ഷേപങ്ങള്‍ കുമിയുന്നു. ഉടന്‍ ഒരു വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ വിലവര്‍ധനവ് തുടരും എന്നും വരുംദിവസങ്ങളില്‍ തന്നെ അന്താരാഷ്ട്ര സ്വര്‍ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത് ബോംബെ സൂചിക സെന്‍സെക്‌സ് 154.21 പോയിന്റ് ഇടിഞ്ഞ് 84,759.83 പോയിന്റിലെത്തി. ദേശീയ സൂചിക നിഫ്റ്റി 43 പോയിന്റ് ഇടിഞ്ഞു. 25,927.5 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.