വയനാട് ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയില്‍ പ്രിയങ്കാ ഗാന്ധി സ്വത്തു വിവരങ്ങള്‍ മറച്ചുവെച്ചെന്ന ആരോപണവുമായി ബിജെപി. സൂക്ഷ്മ പരിശോധനാ ഘട്ടത്തില്‍ ഈ വിഷയം ഉയര്‍ത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു.

സത്യവങ്ങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി ഉള്‍പ്പെടുത്തിയിട്ടില്ല. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും ഒളിച്ചുവച്ചു. വയനാട്ടിലെ ജനങ്ങളെ കോണ്‍ഗ്രസ് കബളിപ്പിക്കുകയാണ്. പ്രിയങ്കയുടെ പത്രിക സ്വീകരിക്കരുത്. നിയമ നടപടിയിലേക്ക് കടക്കുമെന്നും എം ടി രമേശ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *