കുന്ദമംഗലം: തിരുവനന്തപുരത്ത് സംസ്ഥാന സ്കൂൾ കായിക മേളയോടനുബന്ധിച്ച് നടന്ന പെൺകുട്ടികളുടെ വോളിബോളിൽ പോപ്പി എന്ന ശ്രീവർണിത മികച്ച താരമായി. അണ്ടർ 17 വിഭാഗത്തിലാണ് മികച്ച താരമായത്. സംസ്ഥാന സ്കൂൾ ടീമിലേക്ക് തെരഞ്ഞെടുത്ത പോപ്പി കാരന്തൂർ പാറ്റേൺ കോച്ചിംഗ് സെന്ററിൽ നിന്നാണ് വോളിബോൾ അഭ്യസിച്ചത്. കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ്. കുന്ദമംഗലം മൊരമ്പിലാക്കിൽ അഞ്ചിതയുടെ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *