കൊല്ലത്ത് സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഓച്ചിറ സ്വദേശി മനു മോഹനാണ് അറസ്റ്റിലായത്. 20 ഗ്രാം കഞ്ചാവും 2.485 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. കൂട്ടാളിയായ ഓച്ചിറ സ്വദേശി മനേഷ് ആണ് കേസിലെ രണ്ടാം പ്രതിയെന്ന് എക്സൈസ് അറിയിച്ചു.ക്രിമിനൽ പശ്ചാത്തലമുള്ള മനു മോഹൻ എക്സൈസ് സംഘത്തിലുണ്ടായിരുന്ന സിവിൽ എക്സൈസ് ഓഫീസർ ജൂലിയൻ ക്രൂസിനെ മാരകമായി ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെന്നും എക്സൈസ് പറയുന്നു. സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. പരിക്കേറ്റ ഉദ്യോഗസ്ഥനെയും പ്രതിയെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി പിയുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, ഐബി പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് എം ആർ, അജിത്ത്, ജൂലിയൻ ക്രൂസ്, ബാലു എസ് സുന്ദർ, വനിത സിവിൽ എക്സൈസ് ഓഫീസർ ജാസ്മിൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *