തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമാണു സ്വര്‍ണവില കുറയുന്നത്. പവന് 800 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57600 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7200 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5940 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 98 രൂപയാണ്.

സ്വര്‍ണവിലയില്‍ വലിയ കയറ്റിറക്കങ്ങള്‍ ദൃശ്യമായ മാസമാണിത്. ഈ മാസം തുടക്കത്തില്‍ 59,080 രൂപയിലായിരുന്ന സ്വര്‍ണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബര്‍ 13, 14, 15, 17, 18 തീയതികളില്‍ 56,000 ല്‍ താഴെയായിരുന്നു ഒരു പവന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *