പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഗോശാലിക്കുന്ന് നഗറിന്‍റെ നവീകരണ പ്രവൃത്തികള്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പട്ടികജാതി വകുപ്പ് മുഖേന അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനൂവദിച്ച 1 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കം കുറിച്ചത്.
വാര്‍ഡ് മെമ്പര്‍ കെ.ടി മിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ്ലാല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുസ്മിത വിത്താരത്ത്, കെ.ടി മിനി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി.വി സുഷമ, കെ.എം ഗണേഷന്‍, മണിവര്‍ണ്ണന്‍, എം.കെ മാമുക്കോയ, ലില്ലി, ജി.കെ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഗോശാലിക്കുന്ന് നഗര്‍ കണ്‍വീനര്‍ ജി.കെ വിജയന്‍ സ്വാഗതവും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എന്‍.പി ഗിരീഷ് നന്ദിയും പറഞ്ഞു.