തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും ജാതിയുടേയും സമുദായതിന്റെയും പേരില്‍ മാറ്റി നിര്‍ത്തുന്ന പ്രവണത രാജ്യത്ത് കൂടുന്നുവെന്നും ബിഷപ്പ് പറഞ്ഞു. പാതിരാ കുര്‍ബാനയ്ക്ക് മുന്നോടിയായുള്ള ക്രിസ്മസ് സന്ദേശത്തിലായിരുന്നു പരാമര്‍ശം.
സത്യം വളച്ചൊടിക്കപ്പെടുകയാണ്, സൗകര്യാര്‍ത്ഥം. നീതി നിഷേധിക്കപ്പെടുന്നു. വിവേചനങ്ങള്‍ കൂടിക്കൂടി വരുന്നു. യേശു ഈ ഭൂമിയില്‍ ഭൂജാതനായത് ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസത്തിന് വേണ്ടിയിട്ടല്ല. ലോകം മുഴുവനുള്ള എല്ലാ മനുഷ്യര്‍ക്കും വേണ്ടിയിട്ടാണെന്നും ബിഷപ്പ് ഡോക്ടര്‍ തോമസ് ജെ നെറ്റോ പറഞ്ഞു.
