ഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടുവര്‍ഷത്തിനകം ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024 മധ്യത്തിലോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യേശു ഉയര്‍ത്തിയ മൂല്യങ്ങളും ജീവത്യാഗങ്ങളും ഓര്‍ക്കേണ്ട ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യേശു കരുണയുടെയും സ്‌നേഹത്തിന്റെയും പാത കാണിച്ചു തന്നു. ഈ മൂല്യങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വെളിച്ചമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം രാജ്യത്തിന് നല്‍കുന്ന സംഭവനകള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ തുടര്‍ന്നുള്ള വികസനങ്ങള്‍ക്ക് ക്രിസ്ത്യന്‍ സഭകളുടെ പിന്തുണയും തേടി.
