കുന്ദമംഗലം ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന ഒപ്പം വിദ്യാർത്ഥി കൂട്ടായ്മയുടെ 2025 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എൻ. സതീശൻ (പ്രസിഡൻ്റ്) കെ.വി. സുനിൽകുമാർ (ജനറൽ സെക്രട്ടറി) ഐ.മുഹമ്മദ് കോയ (ട്രഷറർ) നാസർ കാരന്തൂർ (വൈ. പ്രസിഡൻ്റ്)സജിത.വി (വൈ. പ്രസിഡൻ്റ്) പി.പവിത്രൻ (ജോ. സെക്രട്ടറി) അജിത അരിയിൽ (ജോ. സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
കുന്ദമംഗലം ഹൈസ്കൂളിൽ നടന്ന ജനറൽബോഡി യോഗത്തിൽ എൻ.സതീശൻ അധ്യക്ഷത വഹിച്ചു. സുനിൽകുമാർ കെ.വി. പ്രവർത്തന റിപ്പോർട്ടും ഐ.മുഹമ്മദ് കോയ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. എം.കെ. മോഹൻദാസ്, അംബുജാക്ഷി.ടി.വി എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മരണമടഞ്ഞ അധ്യാപകരായ പി.വിഷ്ണു നമ്പൂതിരി മാസ്റ്റർ,കെ.എം.ഉമാദേവി ടീച്ചർ,
സി.പി.ശ്രീനിവാസൻ മാസ്റ്റർ സഹപാഠികളായ കെ.മാധവി, അബൂബക്കർ പുല്ലാട്ട് എന്നിവരെ യോഗത്തിൽ അനുസ്മരിച്ചു.ബാബു നെല്ലൂളി, പി.യഹിയ, ശിവദാസൻ. സി എന്നിവർ സംസാരിച്ചു.
ഫെബ്രുവരി രണ്ടാം വാരത്തിൽ വിപുലമായ പരിപാടികളോടെ വാർഷികാഘോഷവും അംഗങ്ങൾക്ക് കൂടുതൽ ക്ഷേമ പ്രവർത്തനങ്ങളും നടത്തുവാനും യോഗം തീരുമാനിച്ചു.