സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് വില 5310 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് 4,395 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തിൽ 40,480 രൂപയായിരുന്നു സ്വർണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്.
സ്വർണവില 42,000 കടന്നും മുന്നേറുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഈ ദിവസങ്ങളിലെ സ്വർണത്തിന്റെ വില വർധന.നാല് ദിവസമായി മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് വില കുത്തനെ കൂടിയത്.