പറവൂരിലെ വെജിറ്റേറിയന്‍ ഹോട്ടലിലെ മസാലദോശയില്‍ നിന്നും തേരട്ടയെ കണ്ടെത്തി. നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വസന്ത വിഹാർ എന്ന ഹോട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു.രാവിലെ 10 മണിയോടെ മാഞ്ഞാലി തേലത്തുരുത്തിൽ നിന്നു ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനാണ് ദുരനുഭവം.പരാതി ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *