പോലീസിനെ കണ്ട് മുങ്ങിയ മദ്യമാഫിയ സംഘത്തലവന്‍ എവിടെയുണ്ടെന്നറിയാന്‍ അയാളുടെ വീട്ടിലുണ്ടായിരുന്ന തത്തയെ ചോദ്യം ചെയ്ത് പോലീസ്,ചൊവ്വാഴ്ച ബീഹാറിലായിരുന്നു സംഭവം നടന്നത്.അമിത് മല്ല എന്ന മദ്യമാഫിയ സംഘത്തലവനെ തേടിയാണ് ഗുരുവ പോലീസ് സ്റ്റേഷനിലെ എസ്.ഐ. കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടിൽ എത്തിയത്. എന്നാൽ ഈ സമയത്ത് ഇയാൾ കുടുംബത്തോടൊപ്പം വീട്ടിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ആരേയും കണ്ടെത്താൻ പറ്റാതെ തിരിഞ്ഞു പോകാൻ ഒരുങ്ങുമ്പോഴാണ് പൊലീസുകാർ തത്തയെ ശ്രദ്ധിക്കുന്നത്.മനുഷ്യരുടേത് സമാനമായുള്ള ശബ്ദമായിരുന്നു തത്ത പുറപ്പെടുവിച്ചിരുന്നത്. തുടർന്ന് പൊലീസ് തത്തയോട് അമിത് മുല്ലയെക്കുറിച്ച് ചോദിക്കുകയായിരുന്നു.’എയ് തത്തേ, നിന്റെ ഉടമ എവിടെ പോയി? അത് മല്ല എവിടെ പോയി? നിന്നെ ഒറ്റക്ക് നിർത്തി പോയോ?’ തുടങ്ങിയ കാര്യങ്ങൾ കനയ്യ കുമാർ ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറച്ച് നേരം നിശ്ശബ്ദത പാലിച്ചെങ്കിലും പിന്നെ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.തത്തയുടെ സംസാരം തിരിച്ചറിയാൻ സാധിക്കുമെന്നും ഇതുവഴി ഒളിവിൽ കഴിയുന്ന സംഘത്തലവനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് എസ്.ഐ. കനയ്യ കുമാർ പറഞ്ഞു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
