ഇന്നലെ മുതൽ കാണാതായ മെക്കാവോ ഇനത്തിൽ പെട്ട വളർത്തു തത്തയെ തിരികെ കിട്ടി. തത്തയുടെ തിരിച്ചു വരവും കാത്തിരിക്കുകയായിരുന്നു കുന്ദമംഗലം എംഎൽഎ,റോഡ്പുറ്റാട്ട് കക്കാട്ടിരി വീട്ടിൽ സലാമും ഭാര്യ ഷിബിലിയും കുടുംബവും.അരിയിൽ അജിത എന്ന ആളുടെ വീട്ടിൽ നിന്നുമാണ് തത്തയെ കിട്ടിയത്. സലാമിന്റെ വീടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയ്യാണ് ഈ സ്ഥലം. അജിതയുടെ വീട്ടിലെ മരത്തിൽ തത്തയെ കാണുകയും, ഇങ്ങനെയൊരു തത്തയെ നഷ്ട്ടമായത് ജനശബ്ദം ന്യൂസിലൂടെ അറിയുകയും ചെയ്തിരുന്നു. വാർത്തയിലെ നമ്പറിൽ ബന്ധപ്പെട്ടാണ് തത്തയുടെ വിവരം കൈമാറിയത്. രാവിലെ മുതൽ സലാമും കുടുംബവും അയൽവാസികളും എല്ലാം പല ഭാഗത്തായി തത്തയെ തിരയുകയായിരുന്നു.ഒമ്പത് വർഷത്തോളം ആയി തത്ത ഈ വീട്ടിൽ ആണ്. ചെറുതായിരിക്കുമ്പോൾ ഒരു ലക്ഷം രൂപയ്ക്ക് ആയിരുന്നു ഈ അലങ്കാര തത്തയെ കുടുംബം വാങ്ങിക്കുന്നത്. വീട്ടിലെ തങ്ങളുടെ ഒരു കുട്ടിയെ പോലെയാണ് ഈ തത്ത എന്നാണ് കുടുംബാഗങ്ങൾ പറയുന്നത്. കാണാതായ സമയം മുതൽ സലാമിന്റെ ഭാര്യ ഷിബിലി ജലപാനമില്ലാതെ ഇരിക്കുകയായിരുന്നു. ചില സമയങ്ങളിൽകൂട് പൊതുവെ തുറന്നിടാറുണ്ടെന്നും തത്ത പുറത്തു പോയി സ്വയം തിരിച്ചു വരാറുണ്ടെന്നും സലാമിന്റെ ഭാര്യ പറഞ്ഞു. ഇന്നലെ വൈകീട്ട് മുതൽ ആണ് തത്തയെ കാണാതായത്. സംസാരം കുറവാണെങ്കിലും എല്ലാവരെയും ഇഷ്ടമാണെന്നും, ഇണക്കമുള്ള തത്തയായിരുന്നെന്നും ഇവർ പറഞ്ഞു. ഇപ്പോൾ തത്തയെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *