മുകേഷ് അംബാനിക്കും നിതാ അംബാനിക്കും ലഭിച്ച ഭീഷണിക്കത്തിലെ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ നിന്ന് കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്.
മുകേഷ് അംബാനിയെയും ഭാര്യ നിതയെയും അഭിസംബോധന ചെയ്തായിരുന്നു കുറിപ്പ്. ഹിന്ദിയില്‍നിന്ന് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്ത കുറിപ്പില്‍ നിറയെ അക്ഷരത്തെറ്റുകളായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒന്നുകില്‍ അധികം വിദ്യാഭ്യാസമുള്ളയാള്‍ ആവില്ല കുറിപ്പെഴുതിയത്. അല്ലെങ്കില്‍ അത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാകുമെന്നും പൊലീസ് കരുതുന്നു.ഇപ്പോള്‍ നടന്നത് വെറുമൊരു ട്രെയിലര്‍ മാത്രമാണെന്നും കൂടുതല്‍ തയ്യാറെടുപ്പുമായി വന്ന് മുകേഷ് അംബാനിയുടെ കുടുംബത്തെ മൊത്തമായി ഇല്ലാതാക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
കത്തിനു പുറമെ കാറില്‍ നിന്ന് നമ്പര്‍ പ്ലേറ്റുകളും കണ്ടെത്തിയിരുന്നു.സംഭവത്തിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐ.പി.സി 286, 465, 473, 506(2), 120(ബി), സ്‌ഫോടക വസ്തു നിയമം 1908 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.