ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലും ന്യൂനമർദ്ദ സാധ്യത. ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാനും ശ്രീലങ്ക ഭാഗത്തേക്ക്‌ നീങ്ങാനും സാധ്യതയുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് ഇത് കാരണമായേക്കും. മാർച്ച് 2, 3 തീയതികളിൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *