കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും വന്ന പാലക്കാട് സ്വദേശി രജീഷ് ആണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഷൂസിനകത്ത് പ്രത്യേക അറയുണ്ടാക്കി നിറംമാറ്റിയ സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത്.

ഷൂസിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സ്വര്‍ണം സൂക്ഷിച്ചത്. 340 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *