തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലയിലെ ഫര്‍സാനയുടെ നിര്‍ണായ ദൃശ്യങ്ങള്‍ പുറത്ത്. പ്രതി അഫാന്‍ വിളിച്ചതിനു ശേഷം വീട്ടില്‍ നിന്നിറങ്ങി ഫര്‍സാന നടന്നു പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
ട്യൂഷന് പോകുന്നു എന്നു പറഞ്ഞാണ് വൈകിട്ട് 3:30 യോടെയാണ് ഫര്‍സാന വീട്ടില്‍നിന്ന് ഇറങ്ങിയത്. 4:15 ഓടെ ഫര്‍സാന കൊല്ലപ്പെട്ടതായും പൊലീസ് പറയുന്നു. ഫര്‍സാനയുടെ ആഭരണങ്ങളടക്കം പണപെടുത്തിയതായും അത് മറ്റാരെങ്കിലും അറിഞ്ഞാല്‍ തനിക്ക് പ്രശ്മാകും എന്നതിനാലാണ് ഫര്‍സാനയെ കൊന്നതെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്.
കൂട്ടകൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിലാണ് പൊലീസ്. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചെന്നും പൊലീസ് പറയുന്നു.
