
ചൈനയിലെ വിവാഹപ്രായം 18 ആയി കുറക്കണമെന്ന് നിര്‍ദേശം. ജനനനിരക്ക് കുറയുന്നതിന്റെ പശ്ചാതലത്തിലാണ് തീരുമാനം. ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിൻ്റെ (സിപിപിസിസി) കമ്മിറ്റി അംഗം ചെൻ സോങ്‌സിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്.
ചൈനീസ് ദേശീയ രാഷ്ട്രീയത്തില്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന വേദിയാണ് സിപിസിസി. ഇവരുടെ നിര്‍ദേശങ്ങള്‍ പൊതുവെ തള്ളിക്കളയാറില്ല.നിലവിൽ ചൈനയിൽ നിയമപരമായ വിവാഹപ്രായം പുരുഷന്മാർക്ക് 22ഉം സ്ത്രീകൾക്ക് 20ഉം ആണ്. ഇത് ലോകത്തില്‍ തന്നെ ഉയര്‍ന്ന പ്രായമാണ്. വിവാഹ പ്രായം കുറയ്ക്കുന്നതിലൂടെ പ്രത്യുൽപാദന ശേഷി വര്‍ധിക്കുമെന്നും അങ്ങനെ ജനസംഖ്യ കുറയുന്നുകൊണ്ടുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനാകുമെന്നും ചെൻ സോങ്‌സി വ്യക്തമാക്കുന്നു.