നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ആര്‍മി റിസേര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനകള്‍ക്ക് ശേഷം രാഷ്ട്രപതി നിരീക്ഷണത്തില്‍ കഴിയുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ മാസം ആദ്യം രാഷ്ട്രപതി കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *