ഡി.വൈ.എഫ്.ഐയുടെ കോട്ടയം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ട്രാന്‍സ് വുമണ്‍ ആയ ലയ മരിയ ജയ്‌സണ്‍. ഡി.വൈ.എഫ്.ഐയുടെ ചരിത്രത്തില്‍ ആദ്യമായാണ് നേതൃനിരയിലേക്ക് ട്രാന്‍സ് വുമണ്‍ എത്തുന്നത്.ചങ്ങനാശേരി സ്വദേശിനിയാണാണ് ലയ. പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനമെടുത്തത്.
2016ലാണ് ലയ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായത്. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്ന് എക്കണോമിക്‌സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ലയ സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ പ്രോജക്ട് അസിസ്റ്റന്റാണ്.2016ല്‍ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. ഡി.വൈ.എഫ്.ഐ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു.ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും എന്റെ അംഗത്വം കരുത്തുനല്‍കും. പാര്‍ട്ടിയില്‍ ഇതുവരെ തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ല. പുരോഗമന പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ ചേര്‍ത്തുപിടിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരാനുണ്ട്,’ ലയ പറഞ്ഞു.’അഭിമാനം വാനോളം, അതിലേറെ ഉത്തരവാദിത്തം’ എന്നാണ് ലയ സമൂഹമാധ്യമത്തിൽ കുറിച്ചത്.