കാഞ്ചിയാര്‍ പേഴുങ്കണ്ടത്ത് യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് ബിജേഷിനെ തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയിൽ നിന്ന് പിടികൂടി.

കഴിഞ്ഞ ചൊവ്വാഴ്ച കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്നാണ് ബിജേഷിന്റെ ഭാര്യ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ, ബിജേഷിനെയും കാണാതായിരുന്നു.

ബിജേഷ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച് നാടുകടന്നെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.ഭാര്യയുടെ ഫോണ്‍ കട്ടപ്പന ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ച് മറ്റൊരാള്‍ക്ക് വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടർന്ന്, ഇയാൾക്കായി അയാൾ സംസ്ഥാനങ്ങളിലും അതിർത്തി മേഖലയിലും തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍നിന്ന് കുമളി സി.ഐ.യും സംഘവും ബിജേഷിനെ പിടികൂടിയത്. ഇയാളെ ഉടന്‍തന്നെ കട്ടപ്പനയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *