ബസ്തര്‍: ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ ചെരിപ്പേറ് നടത്തി ഓടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സ്‌നേഹ മൊര്‍ദാനി എന്ന വ്യക്തി എക്‌സില്‍ പങ്കിട്ട വീഡിയോ വൈറലായി.

പിലിഭട്ട പ്രൈമറി സ്‌കൂളിലാണ് സംഭവം. ദിവസവും മദ്യപിച്ചാണ് ഈ അധ്യാപകന്‍ സ്‌കൂളിലെത്താറ്. ക്ലാസിലെത്തി പഠിപ്പിക്കാനൊന്നും മെനക്കെടാതെ തറയില്‍ കിടന്ന് ഉറങ്ങുകയും ചെയ്യും. പഠിപ്പിക്കാന്‍ ആവശ്യപ്പെടുന്ന വിദ്യാര്‍ഥികളെ ഇയാള്‍ ശകരാരിക്കുകയും ചെയ്യുമത്രെ.

അധ്യാപകന്റെ ഈ പെരുമാറ്റത്തില്‍ മനംമടുത്തിരിക്കുകയായിരുന്നു വിദ്യാര്‍ഥികള്‍. ഇതിനിടെ കഴിഞ്ഞ ദിവസവും മദ്യപിച്ച് ലക്കുകെട്ട് അധ്യാപകന്‍ സ്‌കൂളിലെത്തി. ഇതോടെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഷൂസും ചെരിപ്പും എടുത്ത് ഇയാളുടെ നേരെ എറിയാന്‍ തുടങ്ങി. ഇതോടെ ഇയാള്‍ സ്‌കൂളില്‍നിന്നിറങ്ങുകയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടുകയുമായിരുന്നു. ബൈക്കിന് പിന്നാലെ ഓടി വിദ്യാര്‍ഥികള്‍ ചെരിപ്പെറിയുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *