മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാർ സംവിധാനം ചെയ്യുന്ന എമ്പുരാൻ സിനിമയ്ക്ക് വിജയാശംസകൾ നേർന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി.സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്.ചരിത്ര വിജയം സൃഷ്ടിക്കാനൊരുങ്ങുന്ന എമ്പുരാന്‍ സിനിമയിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിക്കുന്നു. ലോകത്തിലെ എല്ലാ അതിര്‍ത്തികളും ഭേദിച്ച് മലയാള സിനിമാ വ്യവസായത്തിന് ആകമാനം അഭിമാനമാകുന്ന ചിത്രമാകുമെന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാലിനും പൃഥ്വിരാജിനും എല്ലാ പിന്തുണയും ആശംസയും അറിയിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള കുറിപ്പില്‍ പറയുന്നു.പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മാര്‍ച്ച് 27-നെത്തുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ടൊവിനോ തോമസ് തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *