മലപ്പുറം: മലപ്പുറം അരീക്കോട് എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. പൂവത്തിക്കല്‍ സ്വദേശി അസീസാണ് 196 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. അരീക്കോട് പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വില്‍പ്പനക്കായി എത്തിച്ചിരുന്ന എംഡിഎംഎ പിടികൂടിയത്. അസീസിനെ കൂടാതെ മറ്റൊരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
വയനാട് പൊഴുതനയിലും 35 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയിലായി. മുട്ടില്‍ സ്വദേശി അബ്ദുല്‍ നാസര്‍ ആണ് പിടിയിലായത്.