ഹൈക്കമാൻഡ് വിലക്ക് ലംഘിച്ച് കണ്ണൂരിൽ നടന്ന സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരെ കടുത്ത നടപടിയില്ല.കെ വി തോമസിനെ പാർട്ടി പദവികളിൽ നിന്നും മാറ്റിനിർത്താനും താകീത് ചെയ്യാനും തീരുമാനം. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിന് ശേഷം താരിഖ് അൻവർ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.രാവിലെ 11. 30 നായിരുന്നു അച്ചടക്ക സമിതി യോഗം. സിപിഐഎം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയർമാൻ പോലും സിപിഐഎം നേതാക്കളെ പ്രകീർത്തിച്ചിട്ടുള്ളതും കെ.വി തോമസ് വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *