തൃശൂരിൽ മാത്രമല്ല കേരളത്തിൽ എല്ലായിടത്തും യു ഡി എഫ് ജയിക്കുമെന്ന് തൃശൂർ യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ.തൃശൂറിനെ സംബന്ധിച്ചു യാതൊരു സംശയവുമില്ല, മിക്ക ബൂത്തുകളിലും നല്ല തിരക്കുണ്ടെന്നും, അതെല്ലാം യു ഡി എഫിന് ഉള്ളതാണെന്നും മുരളിധരൻ വ്യക്തമാക്കി.കൂടാതെ ഇ പി ജയരാജനുമായി ബന്ധപ്പെട്ട ചോദ്യത്തിന് അന്തർധാര ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബി ജെ പിക്കും, ബാക്കി 18 ഇട ങ്ങളിൽ എൽ ഡി എഫും ജയിക്കുമെന്നാണ് അന്തർധാരയുടെ ഫോർമുല പറയുന്നത്.ഈ ധാരണ പൊളിക്കുമെന്നാണ് മുരളീധരൻ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *