കൊടകര കുഴല്‍പ്പണക്കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്ന് 9 ലക്ഷം രൂപ പൊലീസ് കണ്ടെത്തി. ഇത് കുഴല്‍പ്പണം കവര്‍ന്നതാണെന്നാണ് പൊലീസ് നിഗമനം.
കവര്‍ച്ചയ്ക്ക് ശേഷം ഇയാള്‍ മൂന്ന് ലക്ഷം രൂപയ്ക്ക് ഇന്നോവയും മൂന്നരലക്ഷം രൂപയ്ക്ക് സ്വര്‍ണ്ണവും വാങ്ങി. നാല് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.പണം കൊണ്ടു പോകുന്നതിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന ആര്.എസ്.എസ് പ്രവര്ത്തകന് കോഴിക്കോട് സ്വദേശി ധര്‍മരാജനുമായി കവര്‍ച്ച നടന്ന ദിവസം അടക്കം പലതവണ കര്‍ത്ത ബന്ധപ്പെട്ടതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചെന്നാണു വിവരം.
