പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുകളുമായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് റിമാന്‍റ് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിയിലാണ് പ്രവർത്തകൻ്റെ തോളിലേറി കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.കുട്ടി വിളിച്ച് കൊടുത്ത മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുന്നതാണ് പുറത്ത് വന്ന വീഡിയോകളിൽ കണ്ടത്. ഇത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം തോപ്പുംപടി സ്വദേശിയാണെന്ന് സൂചന. കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല.
മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടു എന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചുവന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട് .
കേസില്‍ നിലവില്‍ മൂന്ന് പ്രതികളാണ് ഉള്ളത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതി ആണ്.നേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ട് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ പ്രകടനം നടത്തി.