വിദ്വേഷ പ്രസംഗകേസില്‍ പൂജപ്പുര ജില്ലാ ജയിലില്‍ കഴിയുന്ന പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ നാളെത്തേക്ക് മാറ്റി.നാളെ ഉച്ചയ്ക്ക് 1:45ന് ഹര്‍ജി പരഗണിക്കും.അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പി സി ജോർജ് ഇന്ന് പൂജപ്പുര ജില്ലാ ജയിലിൽ തുടരും. പി സി ജോർജിനെ കസ്റ്റഡിയിൽ കിട്ടിയതു കൊണ്ട് എന്ത് ഉപകാരമെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റം നടന്നതിന്റെ ദൃശ്യങ്ങളുണ്ട്, പിന്നെ ചോദ്യം ചെയേണ്ടതുണ്ടോ എന്ന് കോടതി ആരാഞ്ഞു.

പൊലീസിൽ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നൽകാൻ സമയം വേണം എന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *