പൊലീസിനെതിരായ നടി അർച്ചന കവിയുടെ ആരോപണത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയെന്ന് കൊച്ചി പൊലീസ് കമ്മീഷണർ.നടിയോട് മോശമായി പെരുമാറിയ പോലീസുകാരനെതിരേ വകുപ്പുതല നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കഴിഞ്ഞ ദിവസം രാത്രിയിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പൊലീസ് മോശമായി പെരുമാറി എന്നാണ് നടി ഇൻസ്റ്റാഗ്രാം കുറിപ്പിൽ ആരോപിച്ചത്. ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ആണ് സംഭവം. ഓട്ടോ തടഞ്ഞ് നിർത്തിയ പൊലീസ് രൂക്ഷമായ ഭാഷയിലാണ് വിവരങ്ങൾ ചോദിച്ചതെന്നും മുഴുവൻ കാര്യങ്ങൾ പറഞ്ഞിട്ടും പിന്തുടർന്നെന്നുമാണ് പോസ്റ്റിൽ നടി വ്യക്തമാക്കിയത്.പൊലീസിനെതിരായ നടി അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൊച്ചി പൊലീസ് ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാം പോസ്റ്റിനെ തുടർന്ന് ഔദ്യോഗികമായി പൊലീസ് തന്നെ സമീപിച്ചിട്ടില്ലെന്ന് അർച്ചന പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും തന്‍റെ അനുഭവം മറ്റുള്ളവർ കൂടി അറിയാനാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നും നടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *