സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിലാണ് 2.8 കോടി പുസ്തകങ്ങൾ അച്ചടിച്ചത്. ഇവ ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചു തുടങ്ങിയെന്ന് കെബിപിഎസ്. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിലാണ് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും വേണ്ട പുസ്തകങ്ങൾ അച്ചടിക്കുന്നത്.

മൂന്നു വാല്യങ്ങളിലായി 4.8 കോടി പാഠപുസ്തകങ്ങൾ അച്ചടിക്കാനാണ് കെബിപിഎസിന് ഇത്തവണ ഓർഡർ ലഭിച്ചത്. സാധാരണയിൽ നിന്നും രണ്ട് മാസം വൈകി കഴിഞ്ഞ ഡിസംബറിലാണ് പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചതെങ്കിലും ഒന്നാം വാല്യത്തിൽ ആവശ്യമായ 2 കോടി 80 ലക്ഷത്തിൽപരം പാഠപുസ്തകങ്ങളുടെ അച്ചടിയും പൂർത്തിയായി.

മാനേജിങ് ഡയറക്ടറായിരുന്ന ഐജി പി.വിജയൻ സ്ഥാനമൊഴിയുംമുൻപ് ഒന്നാം വാല്യത്തിലെ 75% പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയായിരുന്നു. വിതരണത്തിനായി പാഠ പുസ്തകങ്ങൾ ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചു തുടങ്ങിയെന്ന് കെബിപിഎസ് എംഡി സുനിൽ ചാക്കോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *